സെഡാർ ഗോർമെ’ തൃശ്ശൂരിൽ പ്രവർത്തനമാരംഭിച്ചു

 

Published on: 15-02-2022 – Metrovaartha

 

തൃശ്ശൂർ: സെഡാർ റീട്ടെയിലിന്റെ പ്രീമിയം ഫുഡ് ഔട്ട്ലെറ്റായ സെഡാർ ഗോർമെ തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്‌സ് ടി ബി റോഡിൽ ഇസാഫ് ബാങ്കിന് സമീപം ജാസ് ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു. ഗോർമെയുടെ ഉദ്‌ഘാടനം സിനിമാതാരം അനു സിത്താരയും കഫേ ക്രോസ്സോയുടെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ്സും

നിർവഹിച്ചു. കൗൺസിലർ സിന്ധു ആന്റോ ചാക്കോള, ഇസാഫ് ബാങ്ക് എം.ഡിയും  സിഇഒ യുമായ കെ.പോൾ തോമസ്, സെഡാർ റീട്ടെയിൽ  ചെയർമാൻ ജേക്കബ് സാമുവൽ, മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപക  മെറീന പോൾ, ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർമാൻ സെലീന ജോർജ് എന്നിവർ സംസാരിച്ചു.

സാംസ്കാരിക നഗരിയ്ക്ക് സംശുദ്ധിയുടെ സ്വാദിഷ്ടമായ പുതിയ ഭക്ഷ്യസംസ്കാരം സമ്മാനിക്കുകയാണ് സെഡാർ ഗോർമെ ആൻഡ് കഫെ ക്രോസ്സോ. ആനന്ദവേളകൾ ഏറ്റവും ആസ്വാദ്യകരമാക്കാൻ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും സവിശേഷമായ രുചി വൈവിധ്യങ്ങൾ ഹൃദ്യമായ അന്തരീക്ഷത്തിലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.